നടി ഗായത്രിയുടെ കാർ ഇറ്റലിയിൽ അപകടത്തിൽ പെട്ടു; ഫെരാരിക്ക് തീപിടിച്ച് 2 മരണം

Advertisement

മുംബൈ: ഷാറുഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിലെ സർഡിനയിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂടിയിടിച്ചാണ് അപകടമുണ്ടായത്.

ഗായത്രിയും ഭർത്താവും അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഇരുവർക്കും പരുക്കില്ലെന്നാണ് റിപ്പോർട്ട്.

ആഡംബര കാർ പരേഡ് അവതരിപ്പിക്കുന്ന ‘സർഡിനിയ സൂപ്പർകാർ ടൂറി’നിടെയാണ് സംഭവം. ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി, ഫെരാരിയിലും മറ്റൊരു വാനിലും ഇടിക്കുകയായിരുന്നു. ഫെരാരിക്ക് തീപിടിച്ച് അതിലെ യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവർ മരിച്ചു. സ്വിറ്റ്‌സർലൻഡ് സ്വദേശികളായ ദമ്പതികളാണ് മരിച്ചവരെന്നാണ് റിപ്പോർട്ട്.