എംപി മഹുവ മൊയ്ത്രയെ കൃഷിഭവനിലുള്ളിൽ വലിച്ചിഴച്ച് ഡൽഹി പോലീസ്

Advertisement

ഡൽഹി :കൃഷി ഭവനിലുള്ളിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഓഫീസിനുള്ളിൽ വലിച്ചിഴച്ച് ഡൽഹി പോലീസ്. ഇതിന്റെ വീഡിയോ എംപി തന്നെ എക്‌സിൽ പങ്കുവെച്ചു. ഒരു എംപിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്ന് മഹുവ വീഡിയോയിൽ ചോദിക്കുന്നതും കേൾക്കാം.

തൃണമൂൽ കോൺഗ്രസ് എംപിമാരെ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു മന്ത്രിയെ കാണാൻ തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് അപ്പോയ്‌മെന്റ് നൽകിയ ശേഷം പെരുമാറുന്നത് ഇങ്ങനെയാണ്. മൂന്ന് മണിക്കൂർ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാൻ അവർ വിസമ്മതിച്ചുവെന്ന് മഹുവ എക്‌സിൽ കുറിച്ചു.

കൃഷിഭവനിലെ കുത്തിയിരിപ്പ് സമരത്തെ തുടർന്ന് തൃണമൂൽ എംപി അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ, മറ്റ് നിരവധി നിയമസഭാംഗങ്ങൾ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.