അമ്പെയ്ത്ത് മിക്‌സ്ഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യക്ക് സ്വർണം; ഏഷ്യൻ ഗെയിംസിലെ ഉയർന്ന മെഡൽ നേട്ടം

Advertisement

ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡിൽ നേട്ടമെന്ന ചരിത്രത്തിലേക്ക് ഇന്ത്യ. അമ്പെയ്ത്ത് മിക്‌സ്ഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീൺ സഖ്യമാണ് ഒന്നാമത് എത്തിയത്. കൊറിയയെ തകർത്താണ് ഇന്ത്യ സ്വർണം നേടിയത്. കൊറിയയുടെ സോ ചെവോൺ-ജൂ ഹൂൺ സഖ്യത്തെ 159-158 എന്ന സ്‌കോറിന് ഇന്ത്യ മറികടന്നു

ഏഷ്യൻ ഗെയിംസിന്റെ 11ാം ദിനം ഇന്ത്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ 35 കിലോമീറ്റർ നടത്തത്തിൽ ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. രാം ബാബു-മഞ്ജു റാണി സഖ്യമാണ് ഇന്ത്യക്കായി മെഡൽ നേടിയത്.

ഇതോടെ16 സ്വർണവും 26 വെള്ളിയും 29 വെങ്കലവും ഉൾപ്പെടെ 71 മെഡൽ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഒരു ഏഷ്യൻ ഗെയിംസ് എഡിഷനിലെ സർവകാല റെക്കോർഡാണിത്.

Advertisement