ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. വാട്സ്ആപ്പ് ചാറ്റിനിടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ മറുപടി നൽകാൻ സഹായിക്കുന്ന ഫീച്ചറാണ് റിപ്ലേ ബാർ ഫീച്ചർ. മീഡിയയിൽ നിന്നുള്ള മുഴുവൻ സന്ദേശങ്ങളോടും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിയുന്നതാണ്.
പരീക്ഷണാടിസ്ഥാനത്തിൽ റിപ്ലേ ബാർ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. 2.23.20.20 വേർഷൻ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. ചാറ്റിനെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മറുപടി നൽകാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ സജ്ജീകരിച്ചിട്ടുള്ളത്. ചാറ്റിലെ മീഡിയ സ്ക്രീനിൽ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ടുതന്നെ റിപ്ലേ നൽകാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ