ന്യൂഡെല്‍ഹി. ന്യൂസ് ക്ലിക്ക്’ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയ്ക്ക് എതിരെ ഗുരുതരാരോപണങ്ങളുമായി ഡൽഹി പോലീസ്
അരുണാചൽ പ്രദേശും കശ്മീരും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ‘ആഗോള അജൻഡ’ യുടെ ഭാഗമെന്ന് ആരോപണം.
റിമാൻഡ് അപേക്ഷയിൽ ആണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത് . വികലമായ ഭൂപടം തയാറാക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനു ശേഷമാണു പ്രബിറിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ്. കശ്മീരും അരുണാചൽ പ്രദേശും ‘തർക്ക പ്രദേശങ്ങൾ’ എന്നു കാണിക്കുന്ന തരത്തിൽ ഇന്ത്യയുടെ ഭൂപടം തയാറാക്കുന്നതിനെപ്പറ്റി പ്രബിറും നെവിലും ചർച്ച നടത്തി എന്ന പോലീസ്.
ഇതിനായി 115 കോടിയിലേറെ രൂപ വിദേശഫണ്ട് സ്വീകരിച്ചെന്നും പൊലീസ് . എഫ്ഐആർ കോപ്പി നൽകിയില്ല എന്ന പ്രഭീർ പുരകായയുടെ പരാതി കോടതി ഇന്ന് പരിഗണിക്കും
ഡൽഹി പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്