ന്യൂ ഡെൽഹി:
ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹമോചനം അനുവദിച്ച് ഡൽഹി കോടതി. പിരിഞ്ഞു കഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽ നിന്ന് താരം ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടി വന്നതായി കോടതി വിലയിരുത്തി. വർഷങ്ങളായി ഏക മകനിൽ നിന്ന് വേർപെട്ട് ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും താരം അതിന്റെ മാനസിക വേദനയിലായിരുന്നുവെന്നും ഡൽഹി പട്യാല ഹൗസ് കോംപ്ലക്‌സിലെ കുടുംബ കോടതി വ്യക്തമാക്കി
വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തി. ഭാര്യ മാനസികമായ ക്രൂരതക്ക് ഇരയാക്കിയതായി ധവാൻ കോടതിയിൽ പരാതിപ്പെട്ടിരുന്നു. 2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ അയേഷക്ക് രണ്ട് പെൺമക്കളുണ്ട്.