പ്രതിപക്ഷം ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ഇഡി, ഇൻകം ടാക്‌സ് റെയ്ഡ്

Advertisement

ന്യൂ ഡെൽഹി:പ്രതിപക്ഷം ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ഇഡി, ഇൻകം ടാക്‌സ് വിഭാഗങ്ങൾ റെയ്ഡ് നടത്തുന്നു. കർണാടക, തെലങ്കാന, തമിഴ്‌നാട്, ബംഗാൾ, എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബംഗാളിൽ മന്ത്രി രത്തിൻ ഘോഷിന്റെ വസതിയിൽ അടക്കം 12 ഇടങ്ങളിലാണ് റെയ്ഡ്. നഗരസഭാ അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി

തെലങ്കാനയിൽ ബിആർഎസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. 14 കേന്ദ്രങ്ങളിലാണ് റെയ്ഡ്. കർണാടക ശിവമോഗയിൽ കോൺഗ്രസ് നേതാവ് ആർഎം മഞ്ജുനാഥ് ഗൗഡയുടെ വീട്ടിലാണ് റയെ്ഡ്. ശിവമോഗ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് റെയ്ഡ്. തമിഴ്‌നാട്ടിൽ ഡിഎംകെ എംപിയുടെ വീട്ടിലാണ് റെയ്ഡ്‌