സിക്കിം :
സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികരടക്കം 103 പേരെയാണ് പ്രളയത്തിൽ കാണാതായത്. സിക്കിമിലെ ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. 14 പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്.
മിന്നൽപ്രളയത്തെ തുടർന്ന് തീസ്ത നദിയിലൂടെ ഒഴുകി വന്ന മോർട്ടൽ ഷെൽ ബംഗാളിലെ ജയ്പാൽഗുരിയിൽ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. പ്രളയത്തിൽ നിന്ന് സൈനിക ക്യാമ്പിൽ നിന്ന് നിരവധി ആയുധങ്ങൾ ഒലിച്ചുപോയിരുന്നു. ഇവ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആയുധങ്ങൾ ആളുകൾ എടുക്കരുതെന്നും സൈന്യം അറിയിച്ചു