2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; ന്യൂസ്‌ ക്ലിക്കിനെതിരെ എഫ്ഐആർ പുറത്ത്

Advertisement

ന്യൂഡൽഹി: അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസിൽ വാർത്ത പോർട്ടലായ ന്യൂസ് ക്ലിക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി എഫ്ഐആർ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥ അട്ടിമറിക്കാൻ ശ്രമിച്ചതായാണ് എഫ്ഐആറിലുള്ളത്.
നിയമവിരുദ്ധമായ ഫണ്ടുകൾ അഞ്ച് വർഷം സ്വീകരിച്ചതായും എഫ്ഐആറിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രബിർ പുർകയസ്ഥ നൽകിയ ഹർജി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും.

അനധികൃത വിദേശ ഫണ്ടിങ് ഉൾപ്പെടെയുള്ള കേസുമായി ബന്ധപ്പെട്ട് പ്രബിർ പുർകയസ്ഥ, സ്ഥാപനത്തിന്റെ എച്ച്ആർ മേധാവി അമിത് ചക്രവർത്തി എന്നിവരാണ് അറസ്റ്റിലായത്.

ചൈനയിൽനിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയ്ക്ക് ശേഷമാണ് ഇരുവരും അറസ്റ്റിലായത്. ചൈനയുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽനിന്ന് 38 ലക്ഷത്തോളം രൂപ ന്യസ്ക്ലിക്കിനും ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്.

Advertisement