മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് സർക്കാർ നീതി ഉറപ്പാക്കും: മുഖ്യമന്ത്രി ബിരേൻ സിംഗ്

Advertisement

മണിപ്പൂർ: കലാപത്തിൽ കൂടുതൽ പ്രതികരണവുമായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. കലാപത്തിൽ ഉൾപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾക്ക് സർക്കാർ നീതി ഉറപ്പാക്കും. ബഹുജനങ്ങളുടെ പിന്തുണയോടെ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിരേൻ സിംഗ് ഇക്കാര്യം പറഞ്ഞത്. കുക്കികൾ ഇരയായ കേസിലെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ബിരേൻ സിംഗ് നിഷേധിച്ചു

ഇരു സമുദായങ്ങൾക്കും നീതി ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസമായി സർക്കാർ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സ്‌കൂളുകളും കോളജുകളും ഇന്ന് മുതൽ വീണ്ടും തുടർന്നു. കൂടാതെ മാർക്കറ്റുകളും ഓഫീസുകളും തുറന്നിട്ടുണ്ട്. കാര്യങ്ങൾ ഉടൻ തണുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമത്തിന്റെ പ്രഭവ കേന്ദ്രമായ ചുരാചാന്ദ്പൂരും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. റോഡുകളും ഹൈവേകളും തുറന്നിട്ടുണ്ട്. ഇതെല്ലാം നേരിട്ടെത്തി കണ്ട് സ്വയം മനസ്സിലാക്കാവുന്നതാണ്. മണിപ്പൂർ ഇപ്പോഴും കത്തുന്നതായി പറയുന്നവർ സ്വയം കണ്ട് മനസ്സിലാക്കണമെന്ന് അഭ്യർഥിക്കുന്നു.

Advertisement