പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേസുകളിൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രം; ഇഡി റെയ്ഡുകൾ കൂടും

Advertisement

ന്യൂ ഡെൽഹി :കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നടപടികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികൾക്കെതിരായ കേസുകളിൽ കടുത്ത നടപടിയെടുക്കാൻ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായി സൂചനയുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമ ബംഗാളിലടക്കം കൂടുതൽ സംസ്ഥാനങ്ങളിൽ റെയ്ഡുകൾ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഏജൻസികൾ നൽകുന്നത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമ ബംഗാളിലെ അഭിഷേക് ബാനർജി എംപി എന്നിവർക്കെതിരായ കേസുകളിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി തീരുമാനിച്ചതായാണ് വിവരം

അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. സഞ്ജയ് സിംഗിന്റെ കൂട്ടാളികൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ കൂട്ടുപ്രതി ദിനേഷ് അറോറ കൂട്ടാളികൾ വഴി രണ്ട് കോടി രൂപ സിംഗിന് നൽകിയെന്നാണ് ഇഡി കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് കൂട്ടാളികൾക്ക് കൂടി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇഡി വൃത്തങ്ങൾ സൂചിപ്പിച്ചു.

1 COMMENT

  1. News net media should follow the real journalism. You quated as ED is doing his job against financial crimes. Is not a revenge as you wrote in this news. If you have any political will that is not a real indipendant journalism.

Comments are closed.