ജാതി സെൻസസ്: ബിഹാർ സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി

Advertisement

ന്യൂഡെൽഹി:
ജാതി സർവേയുമായി ബന്ധപ്പെട്ട ഹർജിയിൽ ബിഹാർ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. ജനുവരിയിൽ സുപ്രീം കോടതി വാദം കേൾക്കും. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജാതി സെൻസസുമായി ബന്ധപെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജാതി സർവേ ഫലം ബിഹാർ സംസ്ഥാന സർക്കാർ പുറത്തുവിട്ടെന്നും സെൻസസ് നടത്താനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്നുമായിരുന്നു ഹർജിയിലുണ്ടായിരുന്നത്. അതേസമയം ജാതി സെൻസസ് അല്ല, ജാതി സർവേയാണ് തങ്ങൾ നടത്തിയതെന്ന വാദമാണ് ബിഹാർ സർക്കാർ മുന്നോട്ടുവെച്ചത്.

Advertisement