ന്യൂഡെല്‍ഹി.രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് നിന്ന് നക്സൽ ഭീകരത പൂർണമായും തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ . നക്സൽ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ,ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത് . കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നക്സൽ ആക്രമണം ഏറ്റവും കുറവ് 2022 ൽ ആണെന്നും യോഗം വിലയിരുത്തി
സുരക്ഷാ ക്രമീകരണങ്ങൾ , വിഘടനവാദം മറികടന്നുള്ള വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നക്സൽ ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുമായും യോഗം വിളിച്ചത് .
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും , ഒഡീഷ, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് കേരളം എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു .
സുരക്ഷാ സേന യുടെ പ്രവർത്തഗങ്ങളിലൂടെ നക്സൽ ഭീകരത രണ്ടു സംസ്ഥാന ങ്ങളിലേക്ക് ചുരുക്കിയിട്ടുണ്ടെന്നും, പൂർണ്ണമായും ഇല്ലാതാക്കാനുള്ള അവസാന നീക്കത്തിന്റെ സമയമായെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ നക്സൽ ഭീകര
വാദത്തിൽ നിന്നും മോചിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു .
2014 നും 2023 നും ഇടയിൽ നക്സൽ ഭീകരവാദവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 52 ശതമാനം കുറവുണ്ടായെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു , സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണങ്ങളിൽ 72 ശതമാ
നവും സാധാരണക്കാരുടെ മരണങ്ങളിൽ 68 ശതമാനവും കുറവുണ്ടായിട്ടുണ്ട്.
നക്സൽ അക്രമത്തിൽ 2004 നും 2014 നും ഇടയിൽ 6,984 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെന്നും . 2014 മുതൽ 2023 വരെ 2,020 മരണങ്ങൾ മാത്രമാണുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.