ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ: ബി.ജെ.പി–കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച

Advertisement

ന്യൂ ഡെൽഹി:
ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുക്കാനിരിക്കെ തിരക്കിട്ട രാഷ്ട്രിയ നീക്കങ്ങൾ.
ബി.ജെ.പി – കോൺഗ്രസ് ഉന്നത നേത്യയോഗങ്ങൾ തിങ്കളാഴ്ച നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പ്രചരണ വിഷയങ്ങളിൽ അടക്കം ധാരണ ഉണ്ടാക്കും. നരേന്ദ്രമോദിയെ മുഖമാക്കിയുള്ള പ്രചരണ തന്ത്രം രൂപികരിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇന്ത്യ കൂട്ടായ്മയുടെ അടിയന്തിര യോഗവും അടുത്ത ആഴ്ച നടന്നേക്കും.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും.തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന പൊലീസിനൊപ്പം കേന്ദ്ര സേനയെയും വിന്യസിക്കും. ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങൾ സ്ഥാനാർത്ഥികൾക്ക് കേന്ദ്രസേനയുടെ സുരക്ഷ നല്കും.

ഇതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കവും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ചിൽ തന്നെ നടത്താനാകും എന്നാണ് വിലയിരുത്തൽ.ഏപ്രിൽ – മേയ് മാസ്സങ്ങളിൽ വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും.
സംസ്ഥാന തല അവലോകനയോഗങ്ങൾ ഫെബ്രുവരിക്ക് മുൻപേ പൂർത്തിയാക്കാനാണ് തിരുമാനം.