ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്കൊപ്പം ഒളിച്ചോടിയ 50 കാരനായ അധ്യാപകനെതിരെ കേസ്.
തട്ടിക്കൊണ്ടുപോകലിനാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്ചയാണ് 17കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാതായത്. വീട്ടില്‍ നിന്നും 30,000 രൂപയും ആഭരണങ്ങളും കാണാതായിരുന്നു. പെണ്‍കുട്ടിയുടെ ഹിന്ദി അധ്യാപകനാണ് പ്രതി. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് കേസ്.
മകളുമായുള്ള അധിക്ഷേപകരമായ വിധത്തിലുള്ള വീഡിയോ അധ്യാപകന്‍ അയച്ചുവെന്നും പരാതിയില്‍ പറയുന്നു. ബഹ്‌റെയ്ച് സ്വദേശിയാണ് അധ്യാപകന്‍. പെണ്‍കുട്ടിയെ കണ്ടെത്താനാണ് പ്രാഥമിക പരിഗണന നല്‍കുന്നതെന്നും അവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ബസ് സ്‌റ്റോപ്പുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രതി നിരന്തരം പിന്തുടര്‍ന്നിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, തന്റെ പരാതി പോലീസ് ആദ്യം ഗൗരവത്തിലെത്തില്ലെന്നും പിതാവ് പറയുന്നു. ഇത്രയും കാലത്തെ അദ്ധ്വാനം കൊണ്ടുള്ള സമ്പാദ്യം മുഴുവന്‍ മകള്‍ കവര്‍ന്നു. മകള്‍ക്ക് ട്യൂഷന്‍ നല്‍കാമെന്നും ജോലിക്കാരി ആക്കാമെന്നും പറഞ്ഞാണ് അയാള്‍ തന്നെ സമീപിച്ചത്. അയാളുടെ യഥാര്‍ത്ഥ ലക്ഷ്യം താന്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പിതാവ് പറയുന്നു.