ന്യൂഡെല്‍ഹി.ഇസ്രായേൽ ഹമാസ് സംഘർഷം, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും, അത് ഉറപ്പാക്കിയ ശേഷം മാത്രമേ ഒഴിപ്പിക്കൽ പദ്ധതികളിലേക്ക് കടക്കൂ എന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ, രണ്ടു രാജ്യങ്ങളിലെയും എംബസികൾ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. ആവശ്യമായ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനായി ഒന്നിൽ കൂടുതൽ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, എല്ലാ മുന്നൊരുക്കങ്ങളും പൂർത്തി ആയിട്ടുണ്ടെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി
Home News Breaking News ഇസ്രായേൽ ഹമാസ് സംഘർഷം, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം