ഇസ്ളാമബാദ്.പത്താൻകൊട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക് ഭീകരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. മുഖം മൂടി ധരിച്ചെത്തിയ ആക്രമികൾ ഇയാളെയും കൂട്ടാളിയെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ, ജയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ നിയന്ത്രണ ത്തിലുള്ള മസ്ജിദിനു സമീപമാണ് ആക്രമണം ഉണ്ടായത്.
പത്താൻകോട്ട് വ്യോമ കേന്ദ്രത്തിൽ ആക്രമണം നടത്തിയ നാല് ഭീകരവാദി ക ൾക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി നൽകിയത് ജെയ്ഷെ ഇ മുഹമ്മദ് കമാൻഡർ ഷാഹിദ് ലത്തീഫ് ആണെന്ന് എന്‍ഐഎ യുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നേരത്തെ ഇന്ത്യയിൽ 14 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2010ൽ ഖണ്ഡഹാർ വിമാന റാഞ്ചലിനെ തുടർന്നാണ് ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത് .
Home News Breaking News പത്താൻകൊട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ പാക് ഭീകരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു