ന്യൂഡെല്‍ഹി.പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ രാജ്യവ്യാപക റെയ്ഡുമായി എൻഐഎ .ഡൽഹി ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ 12 ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ കസ്റ്റഡിയിലെന്ന് സൂചന
ഡൽഹി,ഉത്തർപ്രദേശ്, ഹരിയാന,രാജസ്ഥാൻ മഹാരാഷ്ട്ര,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ 12 ഇടങ്ങളിലാണ് റെയ്ഡ്.നിരോധിച്ചിട്ടും വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ സ്ലീപ്പർ സെല്ലുകൾ സജീവമാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക റെയ്ഡ്.ഡൽഹിയിൽ ഷഹീൻ ബാഗ്, ഹൗസ് ഖാസി മേഖലയിലാണ് രാവിലെ 5 മണി മുതൽ പരിശോധന ആരംഭിച്ചത്.രാജസ്ഥാനിലെ ടോങ്ക്, കോട്ട,ഗംഗപൂർ ഉത്തർപ്രദേശിൽ ലഖ്നൗ മഹാരാഷ്ട്രയിൽ മുംബൈയ്ക്ക് സമീപം വിക്രോളി , താനെ എന്നിവിടങ്ങളിലും എൻഐഎ ഉദ്യോഗസ്ഥരെത്തി.2006ലെ ട്രെയിൻ സ്ഫോടന കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അബ്ദുൽ വാഹിദ് ഷെയ്ക്കിന്റെ വസതിയിൽ പരിശോധന നടന്നു.തമിഴ്നാട്ടിൽ
മധുരയിലെ ഗാസിമാർ സ്ട്രീറ്റിൽ മുഹമ്മദ് താജുദ്ദീൻ അജ്മൽ എന്നയാളുടെ വീട്ടിലാണ് പരിശോധന നടന്നത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷം താജുദീനെ വിട്ടയച്ചു