രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് നവംബർ 25ന്

Advertisement

ന്യൂ ഡെൽഹി:
രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 23ൽ നിന്ന് 25ലേക്കാണ് മാറ്റിയത്. 23ന് രാജസ്ഥാനിൽ 50,000 വിവാഹങ്ങൾ നടക്കും. വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാൽ തീയതി മാറ്റണമെനന്ന് സാമൂഹിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാന് പുറമെ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഏഴിന് മിസോറാമിലാണ് ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശിൽ നവംബർ 17നും തെലങ്കാനയിൽ നവംബർ 30നും ഛത്തിസ്ഗഢിൽ നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടവുമായാണ് തെരഞ്ഞെടുപ്പ്.

Advertisement