ജസ്റ്റിസ് എംവി മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി

Advertisement

ഇംഫാല്‍. ജസ്റ്റിസ് എം.വി മുരളിധരനെ മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് മാറ്റി. മെയ്തെയ് വിഭാഗത്തെ എസ്.ടി വിഭാഗമായ് പരിഗണിയ്ക്കണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് എം.വി മുരളിധരൻ ആയിരുന്നു.

മണിപ്പൂരിൽ തന്നെ തുടരാൻ അനുവദിയ്ക്കണം എന്ന് ജസ്റ്റിസ് എം.വി മുരളിധരന്റെ അഭ്യർത്ഥന തള്ളിയാണ് കോളിജിയം നടപടി

സ്ഥിരം ചീഫ് ജസ്റ്റിസിന്റെ നിയമന നടപടികൾ ഉടൻ പൂർത്തികരിയ്ക്കാം എന്ന കേന്ദ്രസർക്കാർ ഉറപ്പിന് പിന്നാലെ ആണ് കോളിജിയം നടപടി. ജസ്റ്റിസ് എം.വി മുരളിധരനെ കൽക്കട്ട ഹൈക്കോടതിയിൽ നിയമിക്കും. ഡൽഹി ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകാൻ സാധ്യത.

Advertisement