ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കർ ഭീകരൻ പിടിയിൽ

Advertisement

ന്യൂ ഡെൽഹി :
ജമ്മു കാശ്മീരിലെ ബാരാമുള്ളയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരനെ സുരക്ഷാ സേന പിടികൂടി. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തീവ്രവാദിയെ പിടികൂടിയത്. ഇയാളിൽ നിന്ന് കുറ്റകരമായ വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി.

ഭീകര നീക്കം സംബന്ധിച്ച വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ബാരാമുള്ളയിലെ ഉഷ്‌കരയിൽ സുരക്ഷാ സേന ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കിടെ പൊലീസിനെയും സുരക്ഷാ സേനയെയും കണ്ട് ഭീകരൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഭീകരനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഉഷ്‌കര സ്വദേശിയായ മുദാസിർ അഹമ്മദ് ഭട്ടാണ് പിടിയിലായത്