മറ്റേപ്പണി കാണിക്കരുത് മെറ്റേ,ഇന്ത്യാമുന്നണി

Advertisement

ന്യൂഡെല്‍ഹി.ഇന്ത്യയിൽ സാമൂഹിക സ്പർദ്ധ സൃഷ്ടിക്കുന്നതിനും വർഗീയ വിദ്വേഷം വളർത്തുന്നതിനും മെറ്റ ഉത്തരവാദിയെന്ന് ഇന്ത്യാ മുന്നണി. ഇത് ചൂണ്ടികാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മാർക്ക് സക്കർബർഗിന് കത്തയച്ചു. ഇന്ത്യ മുന്നണിയിലെ സഖ്യ കക്ഷികൾ ഒപ്പുവച്ചതാണ്‌ കത്ത്.വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചാണ് കത്ത്. പ്രതിപക്ഷ നേതാക്കൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ മെറ്റ അടിച്ചമർത്തുന്നുവെന്നും ബിജെപി നേതാക്കളുടെ പോസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു സ്വകാര്യ വിദേശ കമ്പനിയുടെ ഇത്തരം നടപടികൾ ഇന്ത്യയുടെ ജനാധിപത്യത്തിൽ ഇടപെടുന്നതിന് തുല്യമാണെന്നും,മെറ്റയുടെ നടപടി ഇന്ത്യ സഖ്യത്തിന് നിസാരമായി കാണാനാകില്ലെന്നും കത്തിൽ പറയുന്നു. മെറ്റ ഇന്ത്യയുടെ മേധാവികൾക്ക് എതിരെയാണ് കത്ത്.
2024 ലോകസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ വസ്തുതകൾ ഗൗരവമായി കാണണമെന്നും ഇന്ത്യയിൽ മെറ്റയുടെ പ്രവർത്തനങ്ങൾ നിഷ്പക്ഷമെന്ന് ഉറപ്പ് വരുത്തണമെന്നും ഇന്ത്യാ മുന്നണി കത്തിൽ ആവശ്യപ്പെടുന്നു. ഇതേ ആക്ഷേപങ്ങളുമായി ഗൂഗിളിന്റെ മേധാവി സുന്ദര്‍ പിച്ചെക്കും ‘ഇന്‍ഡ്യ’ മുന്നണി കത്തയച്ചു.

Advertisement