ന്യൂഡെല്‍ഹി .ഇസ്രായേലിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കം. ഏഴു മലയാളി വിദ്യാർത്ഥികളടക്കം 212 പേരുമായി ആദ്യവിമാനം ഡൽഹിയിലെത്തിയത്. മടങ്ങിയെത്തിയ മലയാളികൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനതാവളത്തിൽ വന്നിറങ്ങി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
രാവിലെ ആറുമണിയോടെയാണ്, ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായി, എയർ ഇന്ത്യയുടെ AI 1140 വിമാനം ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.ആദ്യ സംഘത്തിൽ ഉള്ള 7 മലയാളികളിൽ 5 പേർക്ക്, നോർക്ക കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്തു നൽകി. 2 പേർ സ്വന്തം നിലയിലുമാണ് കേരളത്തിൽ എത്തിയത്.
കണ്ണൂർ ഏച്ചൂർ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തൽ മണ്ണ മേലാറ്റൂർ സ്വദേശി ശിശിര മാമ്പറം കുന്നത്ത് , മലപ്പുറം ചങ്ങാരം കുളം സ്വദേശി രാധികേഷ് രവീന്ദ്രൻ നായർ , ഭാര്യ രസിത ടി.പി എന്നിവർ നോർക്ക വഴിയും, തിരുവനന്തപുരം സ്വദേശി ദിവ്യ റാം പാലക്കാട് സ്വദേശി നിള നന്ദ എന്നിവരാണ് സ്വന്തം നിലയ്ക്കും എത്തിയത്.ഇസ്രായേലിൽ സമാധന അന്തരീക്ഷമെത്തിയാൽ തിരികെ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു.
മടങ്ങിയെത്തുന്ന മലയാളികൾക്കായി ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട് .