ന്യൂഡൽഹി: നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് രാജ്യം സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. ആറ് വർക്കിങ് ഗ്രൂപ്പുകളാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കേന്ദ്ര ഐടി കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്. കൃഷി, ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. സെമികോൺ പദ്ധതിയുമായി സഹകരിച്ച് എഐ ചിപ്പുകൾ രാജ്യത്ത് നിർമ്മിക്കുന്നതിനും ഇന്ത്യയുടെ എഐ നയം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.