പാർട്ടി അനുവദിച്ചാൽ ഹരിയാനയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും: ബ്രിജ് ഭൂഷൺ

Advertisement

ഹരിയാന:
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അനുവദിച്ചാൽ ഹരിയാനയിൽ നിന്ന് മത്സരിക്കാൻ തയ്യാറാണെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിഡജ് ഭൂഷൺ ശരൺ സിംഗ്. ബിജെപി സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ബ്രിജ് ഭുഷൺ. ഹരിയാനയിൽ നിന്നും പ്രത്യേകിച്ച് ജാട്ട് സമുദായത്തിൽ നിന്നും വളരെയധികം പിന്തുണ ലഭിക്കും.

ഹരിയാനയിൽ പോകുമ്പോൾ ആളുകൾ വന്ന് കാണുകയും ഹരിയാനയിൽ വന്ന് മത്സരിച്ചാൽ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാം എന്ന് പറയുകയും ചെയ്യാറുണ്ട്. അതിനാൽ പാർട്ടി അവസരം നൽകിയാൽ തീർച്ചയായും ഹരിയാനയിൽ നിന്ന് മത്സരിക്കും. അടുത്ത തവണയും ബിജെപി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ലൈംഗികാതിക്രമ കേസിൽ ജൂലൈയിലാണ് ബ്രിജ് ഭൂഷണ് ജാമ്യം ലഭിച്ചത്. കേസിൽ ജൂൺ 13ന് ബ്രിജ് ഭൂഷണെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.