സോണിയ ഗാന്ധിയും പ്രിയങ്കയും ചെന്നൈയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് സ്റ്റാലിൻ

Advertisement

ചെന്നൈ:ഡിഎംകെയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെന്നൈയിലെത്തി. ഡിഎംകെ ഇന്ന് സംഘടിപ്പിക്കുന്ന വിമൻസ് റൈറ്റ്‌സ് കോൺഫറൻസിൽ പങ്കെടുക്കാനാണ് ഇരുവരും ചെന്നൈയിൽ എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഡിഎംകെ എംപിമാരായ കനിമൊഴി, ടിആർ ബാലു എന്നിവർ വിമാനത്താവളത്തിൽ നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകൾക്കുള്ള 33 ശതമാനം സംവരണം കേന്ദ്രസർക്കാർ ഉടൻ നടപ്പാക്കണമെന്ന് കോൺഫറൻസിൽ ആവശ്യപ്പെടും.