കന്യാകുമാരിയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകൻ അറസ്റ്റിൽ

Advertisement

കന്യാകുമാരി: കുലശേഖരത്ത് മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ മെഡിക്കൽ കോളജിലെ പ്രൊഫസർ പരമശിവമാണ് അറസ്റ്റിലായത്. അധ്യാപകൻ പീഡിപ്പിച്ചെന്ന് മരിച്ച സുകൃതയുടെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. അധ്യാപകനെയും കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് വിദ്യാർഥികളെയും നേരത്തെ കോളജ് സസ്‌പെൻഡ് ചെയ്തിരുന്നു

തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃതയാണ്(27) ജീവനൊടുക്കിയത്. രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് സുകൃത. മരിച്ച ദിവസം ക്ലാസിൽ വരാതെ സുകൃത ഹോസ്റ്റലിൽ തുടരുകയായിരുന്നു. സഹപാഠികൾ റൂമിൽ തിരിച്ചെത്തിയപ്പോഴാണ് സുകൃതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.