ഡൽഹിയിൽ പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ഐക്യദാർഢ്യ സദസ്സ്

Advertisement

ന്യൂഡെല്‍ഹി. ഡൽഹിയിൽ പാലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു ഐക്യദാർഢ്യ സദസ്സ് .ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.പരിപാടിക്ക് ആദ്യം പോലീസ് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നൽകി .ഐക്യദാർഢ്യ സദസ്സിൽ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം നിലോത്പൽ ബസു പങ്കെടുത്തു.സ്വന്തം മണ്ണിൽ ജീവിക്കാനുള്ള പാലസ്തീൻ ജനതയുടെ അവകാശം ഇസ്രായേൽ നിഷേധിക്കുന്നുവെന്നും,ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് പ്രധാനമന്ത്രിയുടെ ഏകപക്ഷീയമായ നിലപാടാണെന്ന് സംഘാടകർ ആരോപിച്ചു

Advertisement