മുംബൈ . മഹാരാഷ്ട്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് കണ്ടയ്നർ ട്രക്കിലിടിച്ച് 12 പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. അപകടത്തിൽ പരി ക്കേറ്റ 23 പേരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിൽ നിന്ന് 350 കിലോമീറ്റർ അകലെ സാംബാജി നഗർ ജില്ലയിലെ സമൃദ്ധ എക്സ്പ്രസ്സ് വേ യിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു, പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും എന്നും മുഖ്യമന്ത്രി യുടെ ഓഫീസ് അറിയിച്ചു.