ന്യൂഡെല്‍ഹി.സുപ്രിം കോടതിമുറിയിൽ മൊബൈൽ ഫോണിൽ സംസാരിച്ച അഭിഭാഷകനെതിരെ നടപടി. അഭിഭാഷകന്റെ ഫോൺ കോടതി കണ്ട്കെട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബൻചിന്റെതാണ് നടപടി, ഇത് ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും സുപ്രിം കോടതി അഭിഭാഷകന് നൽകി. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിമുറിയിലുണ്ടായിരുന്നത്.
ഒരു അഭിഭാഷകൻ ഫോണിൽ നിയന്ത്രണങ്ങൾ ഒന്നും ഇല്ലാതെ സംസാരിക്കുകയായിരുന്നു. ഇതോടെ നടപടിക്രമങ്ങൾക്ക് ചീഫ് ജസ്റ്റിസ് ഇടവേള നല്കി. അഭിഭാഷകനെ നേരിട്ട് വിളിച്ചു. ‘ഫോണിൽ സംസാരിക്കാൻ ഇതെന്താ ചന്തയോ’ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. അഭിഭാഷകന്‍റെ ഫോൺ വാങ്ങിവെക്കാൻ കോർട് മാസ്റ്റർക്ക് നിർദേശം നൽകുകയും ചെയ്തു. ‘കോടതിമുറിയിൽ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ട്. ജഡ്ജിമാർ എല്ലാം കാണുന്നുണ്ട്. ഞങ്ങൾ ചിലപ്പോൾ രേഖകൾ പരിശോധിക്കുകയാവാം, എന്നാൽ ഞങ്ങളുടെ കണ്ണുകൾ എല്ലായിടത്തുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.