വാരണാസി: വഴക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായി റെയില്‍വേട്രാക്കില്‍ ആലിംഗനം ചെയ്തു നിന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ട്രെയിന്‍ കയറി മരിച്ചു.
വാരണാസിയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് മദ്യപിച്ചതിനെ തുടര്‍ന്ന് വഴക്കുപിടിച്ച ഭാര്യയെ ആശ്വസിപ്പിക്കാനായി കെട്ടിപ്പിടിച്ചു നില്‍ക്കുമ്‌ബോഴായിരുന്നു ട്രെയിന്‍ വന്നു കയറിയത്.
വാരണാസിയിലെ പാഞ്ച്കോശി റെയില്‍വേ ക്രോസിംഗില്‍ വെച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. 30 വയസ്സുള്ള ഗോവിന്ദ് സോന്‍കറും 28 കാരി ഭാര്യ ഖുശ്ബുവുമാണ് വഴക്കിട്ടത്. പച്ചക്കറിയും പഴങ്ങളും വില്‍പ്പന നടത്തുന്നയാളാണ് ഗോവിന്ദ് എല്ലാ ദിവസവും മദ്യപിക്കുമായിരുന്നു. ബുധനാഴ്ചയും ഇങ്ങിനെ ചെയ്തു വന്നപ്പോള്‍ ഖുഷ്ബു ഇതിനെ എതിര്‍ത്തു. രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാകുകയും വാക്കുതര്‍ക്കം നടത്തി ഇരുവരും വീടിന് സമീപത്തുള്ള ട്രാക്കിലെത്തുകയും ചെയ്തു. ഇതിനിടയിലാണ് ഇയാള്‍ ഭാര്യയെ അനുനയിപ്പിക്കാന്‍ കെട്ടിപ്പിടിച്ചത്. ഇതിനിടയില്‍ ട്രെയിന്‍ വരികയും ചെയ്തു.
ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്. മൂത്തമകന് ആറു വയസ്സാണ് പ്രായം ഇളയ രണ്ടു കുട്ടികള്‍ പെണ്‍കുട്ടികളാണ്. ഒരാള്‍ക്ക് നാലു വയസ്സും ഇളയകുട്ടിക്ക് മൂന്ന് വയസ്സുമാണ് ഉള്ളത്. ഇരുവരുടേയും മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചു.