ന്യൂഡെല്‍ഹി . സ്വവര്‍ഗവിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച വിഷയത്തിൽ നിര്‍ണായക വിധിയുമായി സുപ്രിം കോടതി.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ 5 അംഗ ബൻചാണ് വിധി പറഞ്ഞത്. സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന് കോടതി വിധിപുറപ്പെടുവിച്ചു.അനുകൂലിച്ച രണ്ടുപേരുടെ വിധിക്കെതിരെ മൂന്നുപേരുടെ എതിര്‍പ്പില്‍ ഹര്‍ർജി തള്ളുകയായിരുന്നു.
സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഫോറിന്‍ മാര്യേജ് ആക്ട്, ഹിന്ദു വിവാഹ നിയമം, പൗരത്വ നിയമം തുടങ്ങിയവയിലെ വിവിധ വകുപ്പുകള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഇരുപതോളം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുമ്പാകെ എത്തിയത്.
ഇതിൽ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള ഹര്‍ജികളില്‍ മാത്രം വാദം കേള്‍ക്കുകയായിരുന്നു.
ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്കും വിവാഹിതരാവാന്‍ അവകാശമുണ്ടെന്നും സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ ഭര്‍ത്താവ്, ഭാര്യ എന്ന് പറയുന്നതിനെ ദമ്പതിമാര്‍ എന്ന് വായിക്കണമെന്നുമായിരുന്നു സുപ്രിയോ ചക്രവര്‍ത്തി എന്ന ഹര്‍ജിക്കാന്റെ വാദം.
പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് ജീവിക്കാനും വിവാഹം കഴിക്കാനും അനുമതിയുണ്ടെന്നിരിക്കെ സ്വവര്‍ഗമെന്നതിന്റെ പേരില്‍ മാത്രം വിവാഹത്തിന് നിയമസാധുത ലഭിക്കാത്തത് വിവേചനം എന്ന് ഹർജ്ജികൾ.
വിഷയം കോടതിയാണോ പാര്‍ലമെന്റാണോ തീരുമാനിക്കേണ്ടത് എന്നതില്‍ ആദ്യം വാദം കേള്‍ക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി അംഗികരിച്ചില്ല.
മാര്‍ച്ച് 13-ന്, മൗലിക പ്രധാന്യമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.
കേസിൽ ഏപ്രില്‍ 18 മുതല്‍ വാദം ആരംഭിച്ചു.
കേരളാ ഹൈക്കോടതിയിൽ ഉണ്ടായിരുന്ന കേസടക്കം പരിഗണനയ്ക്ക് വിളിച്ച് കൊണ്ടാണ് സുപ്രിം കോടതി സ്വവർഗ്ഗ വിവാഹ വിഷയം പരിഗണിച്ചത്.
കേന്ദ്രം പറഞ്ഞത്..
സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ കേന്ദ്രം സത്യവങ് മൂലം ഫയൽ ചെയ്തു.
ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗ വിവാഹ എതിരാണെന്ന് കേന്ദ്ര സർക്കാർ വാദം.
സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടറിയിച്ചു.
സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ടു മാത്രം സ്വവർഗ വിവാഹം നിയമപരമാവില്ലെന്ന് കേന്ദ്രം .
സ്വവർഗരതി കുറ്റമായ് കരുതിയിരുന്ന സെക്ഷൻ 377 നേരെത്തെ സുപ്രിം കോടതി റദ്ദാക്കിയിരുന്നു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല.
സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. കേന്ദ്രം
ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം .
വിവാഹം രണ്ടു വ്യക്തികളുടെ കാര്യമായി മാത്രം കണക്കാക്കാവുന്നതല്ല. അത് പരമ്പരാഗത ആചാരങ്ങൾ, രീതികൾ, ശീലങ്ങൾ, സാംസ്കാരിക, സാമൂഹിക മൂല്യങ്ങൾ എന്നിവയുമായി അഭേദ്യമായ ബന്ധമുള്ളതാണ്.
നിലവിലുള്ള ഭാര്യാഭർതൃസങ്കൽപവുമായി ചേർന്നുപോകുന്നതല്ല സ്വവർഗ വിവാഹങ്ങൾ. അത്തരം വിവാഹങ്ങൾക്ക് അംഗീകാരം വ്യാപകമാക്കാതിരിക്കുന്നതിൽ നിയമപരമായ താൽപര്യമുണ്ട്.
വ്യക്തിനിയമങ്ങളിലോ മറ്റു നിയമങ്ങളിലോ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമനിർമാണ സഭകളാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്.
2021-ലെ കണക്കു പ്രകാരം ലോകത്തിലെ 29 രാജ്യങ്ങള്‍ സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയിരുന്നു.
ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയില്ലെന്നതാണ് ഇന്നത്തെ വിധിയില്‍ വ്യക്തമായത്.