മധ്യപ്രദേശിൽ ഇന്ത്യ സഖ്യത്തിനുള്ള സാധ്യത അസ്തമിച്ചു,സ്വന്തം പ്രകടനപത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി

Advertisement

ഭോപാല്‍ .മധ്യപ്രദേശിൽ ഇന്ത്യ സഖ്യത്തിനുള്ള സാധ്യത അസ്തമിച്ചതിനു പിന്നാലെ സ്വന്തം പ്രകടനപത്രിക പുറത്തിറക്കി സമാജ് വാദി പാർട്ടി. ഉറപ്പുള്ള വാഗ്ദാനങ്ങൾ എന്ന പേരിലുള്ള പ്രകടന പത്രിക ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അഖിലേഷ് യാഥവ് ആണ് പുറത്തിറങ്ങിയത്. ജാതി സർവേ നടപ്പാക്കും, സ്ത്രീകൾക്ക് പെൻഷൻ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങളാണ് സമാജ് വാദി പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.

സംസ്ഥാനത്തെ 15 ഓളം സീറ്റുകളിൽ നിർണായക സ്വാധീനമുള്ള സമാജ് വാദി പാർട്ടി, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി 7 സീറ്റുകളാണ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അതിൽ നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചതോടെയാണ് സഖ്യത്തിനുള്ള സാധ്യത അവസാനിച്ചത്. 9 സ്ഥാനാർത്ഥികളെ പാർട്ടി ഇതിനകം പ്രഖ്യാപിച്ചു.

Advertisement