കാശ്മീർ അതിർത്തിയിൽ പാക് വെടിവെപ്പ്; രണ്ട് ബി എസ് എഫ് ജവാൻമാർക്ക് പരുക്ക്

Advertisement

ന്യൂ ഡെൽഹി : ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും വെടിവെപ്പ്. അർണിയ സെക്ടറിൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് നടത്തിയ വെടിവെപ്പിൽ രണ്ട് ബിഎസ്എഫ് ജവാൻമാർക്ക് പരുക്കേറ്റു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിൽ ചൊവ്വാഴ്ച രാവിലെ 8.15ഓടെയാണ് വെടിവെപ്പുണ്ടായത്. ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിവെപ്പുണ്ടായത്

ബിഎസ്എഫ് സൈനികരെ ലക്ഷ്യമിട്ട് പാക് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സേനാവൃത്തങ്ങൾ അറിയിച്ചത്. ഇന്ത്യൻ പോസ്റ്റിന് സമീപം വൈദ്യുതീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന സൈനികർക്കാണ് വെടിയേറ്റത്. ഇതിന് പിന്നാലെ ബി എസ് എഫ് ജവാൻമാർ തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു.

Advertisement