കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; ദീപവലി പ്രമാണിച്ച് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനാണ് തീരുമാനം

Advertisement

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാലുശതമാനം വര്‍ധിപ്പിച്ച് ക്ഷാമബത്ത 46 ശതമാനമാക്കി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു കോടിയില്‍പ്പരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നിലവില്‍ 42 ശതമാനമാണ് ക്ഷാമബത്ത. ജീവനക്കാര്‍ക്ക് പുറമേ പെന്‍ഷകരുടെ ആനുകൂല്യവും സമാനമായ രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 24നാണ് ഇതിന് മുന്‍പ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്.
ഇതിന് പുറമേ റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാനുള്ള നിര്‍ദേശത്തിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ദീപവലി പ്രമാണിച്ച് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാനാണ് തീരുമാനിച്ചത്. ഗസറ്റഡ് ഇതര റെയില്‍വേ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. ഏകദേശം 11.07 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement