ന്യൂ ഡെൽഹി :ഗാസയിലെ ആശുപത്രി സ്ഫോടനത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ മോദി, അൽ അഹ്ലി ആശുപത്രിയിലെ ദുരന്തം വല്ലാത്ത വേദനയുണ്ടാക്കുന്നുതായും പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് വളരെ ഗൗരവമേറിയ കാര്യമാണ്. ഇതിൽ ഉത്തരവാദിത്തകളെ വെളിച്ചത്ത് കൊണ്ടുവരണമെന്നും മോദി പറഞ്ഞു. അൽ അഹ്ലി ആശുപത്രിയിലെ സ്ഫോടനത്തിൽ അഞ്ഞൂറ് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഗസ്സയിലെ അൽ അഹ്ലി ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഇസ്രായേലിന്റെ കൂട്ടക്കുരുതിയാണ് അരങ്ങേറിയത്. ആക്രമണത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടു.