ദേശീയ നേതൃത്വത്തിന്റെ നിർദേശം അംഗീകരിക്കാതെ ഗെഹ്ലോട്ട്; രാജസ്ഥാനിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു

Advertisement

രാജസ്ഥാൻ: തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകുന്നു. നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കെയാണ് സ്ഥാനാർഥികളെ ചൊല്ലി ദേശീയ നേതൃത്വവും ഗെഹ്ലോട്ടും തമ്മിൽ വടം വടി തുടരുന്നത്. ചില മന്ത്രിമാർക്കും എംഎൽഎമാർക്കും സീറ്റ് നൽകേണ്ടതില്ലെന്ന നിർദേശം അംഗീകരിക്കാൻ ഗെഹ്ലോട്ട് തയ്യാറാകുന്നില്ലെന്നതാണ് പ്രതിസന്ധി

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ് ഇപ്പോഴും സ്റ്റാർട്ടിംഗ് പോയിന്റിൽ നിൽക്കുകയാണ്. മന്ത്രിമാർക്ക് എല്ലാവർക്കും വീണ്ടും സീറ്റ് നൽകണമെന്നും ബി എസ് പിയിൽ നിന്ന് കോൺഗ്രസിൽ എത്തിയവർക്കും പിന്തുണച്ച സ്വതന്ത്രർക്കും സീറ്റ് നൽകണമെന്നുമാണ് ഗെഹ്ലോട്ടിന്റെ നിബന്ധന.