അയോധ്യയിൽ സന്ന്യാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ശിഷ്യനടക്കം രണ്ട് പേർ പിടിയിൽ

Advertisement

ഉത്തർപ്രദേശ് :
അയോധ്യയിൽ സന്ന്യാസിയെ കൊലപ്പെടുത്തി. 44കാരനായ റാം സഹാരെ ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇദ്ദേഹത്തിന്റെ ശിഷ്യൻ അടക്കം രണ്ട് പേരെ പോലീസ് പിടികൂടി. ഹനുമാൻഗഡിയിലെ ആശ്രമത്തിലാണ് സംഭവം. ആശ്രമത്തിനുള്ളിൽ കിടപ്പുമുറിയിലാണ് സന്ന്യാസിയുടെ മൃതദേഹം കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ ശിഷ്യനും കൂട്ടാളിയും ചേർന്ന് സന്ന്യാസിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു

Advertisement