ന്യൂഡൽഹി: നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി.
ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാനഡ ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ഡൽഹിയിൽ മടങ്ങിയെത്തി.