നിരോധന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട്

Advertisement

ന്യൂഡെല്‍ഹി . നിരോധന ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെ നിരോധന തീരുമാനം ശരിവെച്ച യുഎപിഎ ട്രൈബ്യൂണലിന്‍റെ ഉത്തരവിന് എതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങൾ തെറ്റാണെന്ന് പോപ്പുലർ ഫ്രണ്ട് ഹർജിയിൽ അവകാശപ്പെടുന്നു

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടിയിൽ ഇടപെടാൻ യുഎപിഎ ട്രൈബ്യൂണൽ വിസമ്മതിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം വസ്തുതകളുടെ അടിസ്ഥാനത്തിൽ ആണെന്ന് നിരീക്ഷിച്ചായിരുന്നു തീരുമാനം. ഇതിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് സുപ്രീംകോടതിയെ സമീപിച്ചത്. 2022 സെപ്റ്റംബറിൽ ആയിരുന്നു സംഘടനയെ നിരോധിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയ തീരുമാനം. റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അടക്കം 7 സഹ സംഘടനകളെയും നിരോധിച്ചിരുന്നു.

രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ സംഘടനയുടെ ഭീകരവാദ ബന്ധം , വിദേശ സംഭാവന സ്വീകരണം തുടങ്ങിയവയ്ക്ക് തെളിവ് ലഭിചെന്നാണ് അന്വേഷണം ഏജൻസികളുടെ അവകാശവാദം. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ നേതാക്കൾ അടക്കമുള്ളവർ യുഎപിയെ അടക്കം ചുമത്തപ്പെട്ട് ജയിലിലുമാണ്. സിമിയുടെ പുതിയ രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്ന് തടക്കമുള്ള വാദം അംഗീകരിച്ചായിരുന്നു ട്രൈബ്യൂണലിന്റെ നടപടി. ഇക്കാര്യങ്ങളെല്ലാം പോപ്പുലർ ഫ്രണ്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ചോദ്യം ചെയ്യുന്നു.

Advertisement