കൂടത്തായി മോഡൽ മഹാരാഷ്ട്രയിലും: ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ താലിയം നൽകി കൊന്നു; യുവതികൾ അറസ്റ്റിൽ

Advertisement

മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൊലപാതകം. മുംബൈയിൽ നിന്ന് 900 കിലോമീറ്റർ അകലെ ഗഡ്ചിറോളി ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവതികൾ പിടിയിലായി. മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തിൽ കലർത്തി നൽകിയായിരുന്നു കൊലപാതകം. ഗാർഹിക പീഡനവും സ്വത്ത് തർക്കവുമാണ് കൊലപാതകത്തിന് കാരണം

സംഘമിത്ര കുംഭാരെ(22), റോസ രാംടെകെ(36) എന്നീ യുവതികളാണ് അറസ്റ്റിലായത്. സംഘമിത്രയുടെ ഭർത്താവ് റോഷൻ, ഇയാളുടെ പിതാവ് ശങ്കർ, മാതാവ് വിജയ, സഹോദരി കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭർതൃമാതാവിന്റെ ബന്ധുവാണ് റോസ

വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് സംഘമിത്ര റോഷനെ വിവാഹം ചെയ്തത്. എന്നാൽ ഭർതൃവീട്ടിൽ നിന്നും നേരിട്ട കൊടിയ പീഡനം സഹിക്കാനാകാതെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി മൊഴി നൽകി. തന്റെ ദുരിതം കണ്ട് സ്വന്തം അച്ഛൻ ആത്മഹത്യ ചെയ്തതും സംഘമിത്രയ്ക്ക് വലിയ ആഘാതമായിരുന്നു. ഇതോടെയാണ് എല്ലാവരെയും വകവരുത്താൻ തീരുമാനിച്ചത്.

Advertisement