മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുക എന്ന ദൗത്യവുമായി ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം…

Advertisement

മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി തെളിയിക്കുക എന്ന ദൗത്യവുമായി ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം അല്‍പ്പസമയത്തിനകം.
മുൻ നിശ്ചയിച്ചതിനേക്കാൾ അര മണിക്കൂർ വൈകി ആയിരിക്കും പരീക്ഷണം. കാലാവസ്ഥ പ്രതികൂലമായതാണ് കാരണം. മനുഷ്യനെ ഭ്രമണപഥത്തിലെത്തിച്ച് തിരികെ ഭൂമിയിലേക്കെത്തിക്കുന്നതാണ് പദ്ധതി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. 
ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക.
പദ്ധതിയിലെ നിര്‍ണായകമായ സംവിധാനമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കണം. വിക്ഷേപണം നടത്തിയതിന് ശേഷം ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി തിരികെയെത്തിക്കേണ്ടതുണ്ട്. ഇതിന്റെ കൃത്യതയാണ് ഇന്ന് പരിശോധിക്കുക. 
ഇസ്രോയുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്‌സൈറ്റ്, ഡിഡി നാഷണല്‍ ചാനല്‍ എന്നിവിടങ്ങളില്‍ വിക്ഷേപണത്തിന്റെ തത്സമയ സ്ട്രീമിങ് ഉണ്ടാവും.

Advertisement