ഡൽഹിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു

Advertisement

ന്യൂഡൽഹി: ഡൽഹിയിൽ സ്വിസ് വനിത കൊല്ലപ്പെട്ടു. ലെന ബർഗർ എന്ന സ്വിസ് പൗരയാണ് പടിഞ്ഞാറൻ ദില്ലിയിൽ കൊല്ലപ്പെട്ടത്.
തിലക് നഗറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ശരീരം. ഇവരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിലായി. ഗുർപ്രീത് സിംഗ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ്.