ന്യൂഡെല്‍ഹി . സംഘർഷം തുടരുന്ന പലസ്തീന് സഹായവുമായി ഇന്ത്യ. ഗാസയിലേക്ക് ദുരന്തനിവാരണ സാമഗ്രികളും വഹിച്ചുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം യാത്ര തിരിച്ചു. ഇന്ത്യക്ക് നന്ദി അറിയിച്ച് പാലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽ ഹിജ.
ഓപ്പറേഷൻ അജയുടെ ഭാഗമായുള്ള ആറാമത്തെ വിമാനം ടെൽ അവീവിൽ നിന്നും യാത്ര തിരിച്ചു.
വ്യോമ സേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് ഇന്ത്യ ഗാസയിലേക്ക് അയച്ചത്.
ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവ ഉൾപ്പെടെയാണ് ഇന്ത്യയുടെ സഹായം.
പ്രത്യേക വിമാനം ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളം വഴിയാണ് സഹായം ഗാസയിൽ എത്തിക്കുക.
ഇന്ത്യയുടെ സഹായത്തിന് പാലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽ ഹിജ നന്ദി അറിയിച്ചു.
ഇന്ത്യ രാഷ്ട്രീയമായും ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം ഇന്ന് രാത്രി ഡൽഹിയിൽ എത്തും. ഓപ്പറേഷൻ അജയുടെ ഭാഗമായി 5 വിമാനങ്ങളിലായി
ഇത് വരെ , 98 മലയാളികൾ അടക്കം 1200 ഇന്ത്യക്കാരെയും, 18 നേപ്പാൾ പൗരൻ മാരെയും തിരികെ എത്തിച്ചു.