ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിങ്ബേദി അന്തരിച്ചു

Advertisement

ന്യൂ ഡെൽഹി :
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1946 സെപ്തംബർ 25 ന് അമൃതസറിലാണ് ജനനം. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നര്‍മാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു.

1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. ഇതില്‍ 14 അഞ്ചു വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. ഏകദിനത്തില്‍ ഏഴ് വിക്കറ്റാണ് സമ്പാദ്യം.