ഉത്തരേന്ത്യ ഇന്ന് ദസറ ആഘോഷത്തിന്റെ നിറവിൽ.പത്തു ദിവസത്തെ വ്രതാനുഷ്ടാനങ്ങൾക്ക് ശേഷം ഇന്ന് വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക ആഘോഷങ്ങളും പൂജകളും നടക്കും.രാവണന്റെ തിന്മയുടെ മേൽ ശ്രീരാമൻ വിജയിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ദസറ ഉത്സവമെന്നാണ് ഐതിഹ്യം. ഇതിന്റെ ഭാഗമായി രാവണന്റെയും കുംഭകർണ്ണന്റെയും, ഇന്ദ്രജിത്തിന്റെയും പടക്കം നിറച്ച കോലങ്ങൾ കത്തിക്കുന്നത് ദസറ ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ്. ബംഗാൾ, ഡൽഹി രാം ലീല മൈദാൻ, ഹിമാചൽ പ്രദേശിലെ കുള്ളൂ, കർണാടകയിലെ മൈസൂർ എന്നിവിടങ്ങളിൽ ആണ് പ്രധാന ആഘോഷങ്ങൾ നടക്കുക. അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഡൽഹിയിൽ ഇത്തവണയും ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.