തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്രക്കെതിരായ ആരോപങ്ങൾ ശെരിവച്ചു വ്യവസായി ദർശൻ ഹിരാനന്ദാനി രംഗത്ത് വന്നു.
താൻ നേരത്തെ പുറത്തുവിട്ട സത്യവാങ്മൂലം സംബന്ധിച്ചുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ ദർശൻ ഹിരാനന്ദാനി നിഷേധിച്ചു.
സമ്മർദത്തെതുടർന്നല്ല സത്യവാങ്മൂലം സമർപ്പിച്ചത് എന്നും മഹുവ മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് താൻ ദുബായി ൽ നിന്ന് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നും ദർശൻ വെളിപ്പെടുത്തി. തനിക്ക്വ സംഭവിച്ച വലിയ പിഴവിൽ ആഗതമായി ഖേദിക്കുന്നുവെന്നും,സത്യവാങ് മൂലം CBI ക്കും പാർലിമെന്റ് എത്തിക്സ് കമ്മറ്റിക്കും അയച്ചിട്ടുണ്ട് എന്ന് ദർശൻ വെളിപ്പെടുത്തി.ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖ ത്തിലാണ് വെളിപ്പെടുത്തൽ. തെളിയിക്കപ്പെട്ടാൽ മഹുവയുടെ പാർലമെന്റ് അംഗത്വം പോലും നഷ്ടപ്പെടുത്താൻ കഴിയുന്നതാണ്, വ്യവസായിയുടെ വെളിപ്പെടുത്തൽ.