സ്ഥാനാർത്ഥി നിർണയം: രാജസ്ഥാൻ കോൺഗ്രസിൽ പ്രതിഷേധം

Advertisement

സിറ്റിംഗ് എംഎൽഎമാരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നതിനിടെ,എംഎൽഎ ഡാനിഷ് അബ്രാറിന്റെ കാറിന് നേരെ കല്ലേറ്. സവായ് മധോപൂരിൽ വെച്ചാണ് ഒരു സംഘം കാർ അക്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.അബ്രാറിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ജയ്പൂരിലും , സവായ് മധോപൂരിലും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.മന്ത്രി ബി ഡി കല്ലയുടെ സ്ഥാനാർതിത്ഥ്വത്തിൽ ബിക്കാനീറിലും,ഓം പ്രകാശ് ഹുഡ്‌ലയ്ക്കെതിരെ ദൗസയിലും പ്രതിഷേധം ശക്തം.അതേസമയം രാജസ്ഥാനിൽ കോൺഗ്രസ് 125 ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു.സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെയുള്ള കലഹം രാജസ്ഥാൻ ബിജെപിയിൽ തുടരുകയാണ്.സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അണികൾ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

Advertisement