ലോക്കോപൈലറ്റിന് നെഞ്ച് വേദന,ചെന്നൈയിൽ പാസഞ്ചർ തീവണ്ടി പാളംതെറ്റി

Advertisement

ചെന്നൈ. തമിഴ് നാട് ചെന്നൈയിൽ പാസഞ്ചർ തീവണ്ടി പാളം തെറ്റി. ആവഡിയിൽ നിന്നും സെൻട്രലിലേയ്ക്ക് വരികയായിരുന്ന സബ് അർബൻ ട്രയിൻ്റെ നാല് ബോഗികളാണ് പാളം തെറ്റിയത്. ലോക്കോപൈലറ്റിന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ആവഡിയിൽ നിന്നും സെൻട്രലിലേയ്ക്ക് സർവീസ് ആരംഭിയ്ക്കാനായി വരികയായിരുന്നു ട്രയിൻ. അതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ട്രയിൻ പാളം തെറ്റിയതോടെ, വന്ദേഭാരത് ഉൾപ്പെടെയുള്ള ആറ് എക്സ്പ്രസ് ട്രയിനുകൾ വൈകി. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.