ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണ്, ബിജെപി അവർക്കൊപ്പമാണ്: കെ അണ്ണാമലൈ

Advertisement

ചെന്നൈ:പാർട്ടിയിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് നടി ഗൗതമി ബിജെപിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈ. ഗൗതമിക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും ബിജെപി അവർക്കൊപ്പം തന്നെയാണെന്നും അണ്ണാമലൈ പറഞ്ഞു. പാർട്ടി തന്നെ പിന്തുണക്കുന്നില്ലെന്നും തന്റെ പണം തട്ടിയെടുത്ത സി അഴകപ്പനെ ചില നേതാക്കൾ പിന്തുണക്കുന്നുവെന്നും ആരോപിച്ചാണ് നടി ബിജെപിയിൽ നിന്ന് രാജിവെച്ചത്

ഗൗതമിയുമായി ഫോണിൽ സംസാരിച്ചിരുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പാർട്ടി അവരെ പിന്തുണച്ചിരുന്നു. ചില നേതാക്കൾ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നത് അവരുടെ തെറ്റിദ്ധാരണയാണ്. പ്രതിക്ക് ബിജെപിയുമായി ബന്ധമില്ല. അയാൾ 25 വർഷം ഗൗതമിയുടെ സുഹൃത്തായിരുന്നു. അയാൾ അവരെ വഞ്ചിച്ചു. അത് അയാളും ഗൗതമിയും തമ്മിലുള്ള കേസാണ്. ഞങ്ങൾ ഗൗതമിയുടെ പക്ഷത്താണെന്നും അണ്ണാമലൈ പറഞ്ഞു.

Advertisement